Ultimate magazine theme for WordPress.

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അടിച്ചേല്‍പ്പിക്കില്ല, സ്‌കൂളില്‍ കുട്ടികള്‍ മൊബൈല്‍ ഒഴിവാക്കണം: വിദ്യാഭ്യാസമന്ത്രി

0

തിരുവനന്തപുരം:  ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിന്റെ കാര്യത്തില്‍ സര്‍ക്കാരിന് നിര്‍ബന്ധബുദ്ധിയില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സര്‍ക്കാര്‍ ഡ്രസ് കോഡ് അടിച്ചേല്‍പ്പിക്കില്ല. പൊതുസ്വീകാര്യവും വിദ്യാര്‍ഥികള്‍ക്ക് സൗകര്യപ്രദവുമായിരിക്കണം യൂണിഫോം എന്നാണ് സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി വി ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

 

- Advertisement -

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം ചില സ്‌കൂളുകളില്‍ സ്വമേധയാ നടപ്പാക്കിയിട്ടുണ്ട്. പൊതുസമൂഹം ഇതിനെ സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാല്‍ സര്‍ക്കാരിനെ സംബന്ധിച്ച് ഇതില്‍ നിര്‍ബന്ധബുദ്ധിയില്ല. യൂണിഫോമിന്റെ കാര്യത്തില്‍ അതത് സ്‌കൂളുകള്‍ക്ക് തീരുമാനിക്കാം. യൂണിഫോമിന്റെ കാര്യത്തില്‍ പൊതുസ്വീകാര്യവും വിദ്യാര്‍ഥികള്‍ക്ക് സൗകര്യപ്രദവുമായ വസ്ത്രമായിരിക്കണം യൂണിഫോം എന്നാണ് സര്‍ക്കാര്‍ നിലപാട്. സ്‌കൂളുകളില്‍ സര്‍ക്കാര്‍ ഡ്രസ് കോഡ് അടിച്ചേല്‍പ്പിക്കില്ല. സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ മൊബൈല്‍ ഫോണ്‍ ഒഴിവാക്കണം. കുട്ടികള്‍ അമിതമായി ഫോണ്‍ ഉപയോഗിക്കുന്നുണ്ടോ എന്ന് അധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കണമെന്നും വി ശിവന്‍കുട്ടി പറഞ്ഞു.

സൗകര്യമുള്ള സ്‌കൂളുകളെ മിക്‌സഡ് സ്‌കൂളുകളാക്കി മാറ്റും. ഇതിന് സ്‌കൂള്‍ അധികൃതര്‍ അപേക്ഷ നല്‍കണം. സ്‌കൂള്‍ അധികൃതരും പിടിഎ ഭാരവാഹികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേര്‍ന്നാണ് തീരുമാനമെടുക്കേണ്ടത്. അടിസ്ഥാന സൗകര്യങ്ങള്‍, തൊട്ടടുത്തുള്ള സ്‌കൂളിനെ ബാധിക്കില്ല എന്നി ഘടകങ്ങള്‍ മുന്‍നിര്‍ത്തിയാണ് അപേക്ഷ പരിഗണിക്കുക. വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥര്‍ ആവശ്യമായ പരിശോധനകള്‍ നടത്തിയ ശേഷം സൗകര്യമുള്ള സ്‌കൂളുകള്‍ക്ക് മിക്‌സഡ് സ്‌കൂള്‍ പദവി നല്‍കുമെന്നും മന്ത്രി അറിയിച്ചു.

- Advertisement -

Leave A Reply

Your email address will not be published.