തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിലെ ആദ്യ അലോട്ട്‌മെന്റ് ഓഗസ്റ്റ് അഞ്ച് മുതല്‍ പത്ത് വരെ നടക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. രണ്ടാം ഘട്ട അലോട്ട്‌മെന്റ് ഓഗസ്റ്റ് 15 മുതലും അവസാനഘട്ട അലോട്ട്‌മെന്റ് 22 നും നടക്കും. ഓഗസ്റ്റ് 24 ന് പ്ലസ് വണ്‍ പ്രവേശനം പൂര്‍ത്തീകരിക്കുമെന്നും മന്ത്രി തിങ്കളാഴ്ച നടന്ന വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രണ്ടാമത്തെ അലോട്ട്‌മെന്റ് ഓഗസ്റ്റ് 15 ന് പ്രസിദ്ധീകരിച്ച് 16, 17 തീയ്യതികളില്‍ പ്രവേശനം നടക്കും. ഓഗസ്റ്റ് 25-ന് സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.ഈ അധ്യയന വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം 2023 ജനുവരി മൂന്ന് മുതല്‍ ഏഴ് വരെ കോഴിക്കോട്ട് വെച്ച് നടക്കും. സ്‌പെഷല്‍ സ്‌കൂള്‍ കലോത്സവം കോട്ടയത്ത് നടക്കും. ശാസ്‌ത്രോത്സവം നവംബറില്‍ എറണാകുളത്ത് നടക്കും. സ്‌കൂള്‍ കായികമേള നവംബറില്‍ തിരുവനന്തപുരത്ത് നടക്കുമെന്നും മന്ത്രി അറിയിച്ചു. സ്‌കൂളിലെ ഉച്ചഭക്ഷണ പദ്ധതിയ്ക്കായി 126 കോടി സര്‍ക്കാര്‍ അനുവദിച്ചതായും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
- Advertisement -