പാലക്കാട്: ജില്ലയില്‍ വന്‍ സ്‌ഫോടക വസ്തു ശേഖരം കണ്ടെത്തി. 8,000 ജലാറ്റിന്‍ സ്റ്റിക്കുകളാണ് പാലക്കാട് ഓങ്ങല്ലൂരില്‍ നിന്ന് കണ്ടെത്തിയത്.
- Advertisement -
40 പെട്ടികളിലായി നിറച്ച നിലയിലായിരുന്നു ഇവ. ഷൊര്‍ണൂരിനടുത്ത് വാടാനാങ്കുറിശ്ശിയിലെ ക്വാറിക്ക് സമീപമാണ് ഇവ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന ടനത്തി. ക്വാറികളില്‍ പാറപ്പൊട്ടിക്കാന്‍ എത്തിച്ചതായിരിക്കാം ഇവ എന്നാണ് പൊലീസ് സംശയിക്കുന്നത്. കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
- Advertisement -