മലപ്പുറം: ഇരുതലമൂരി കച്ചവടവുമായി ബന്ധപ്പെട്ട രണ്ടാമത്തെയാളും പിടിയിലായി. മൂന്നരക്കിലോയോളം തൂക്കമുള്ള ഇരുതലമൂരിയെ അഞ്ചുകോടി രൂപ നിശ്ചയിച്ച് വില്‍ക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ടാണ് നടപടി. കൊല്ലം സ്വദേശിയും പെരിന്തല്‍മണ്ണയില്‍ ആക്രിക്കട നടത്തുന്നയാളുമായ 37കാരനായ അന്‍സാര്‍ റഹീമാണ് ശനിയാഴ്ച വനപാലകരുടെ പിടിയിലായത്.
- Advertisement -
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മേലാറ്റൂര്‍ പൊലീസ് വേങ്ങൂരിലെ പുല്ലൂര്‍ശങ്ങാട്ടില്‍ മുഹമ്മദ് ആഷിക്കിനെ കഴിഞ്ഞദിവസം പിടികൂടിയിരുന്നു. ഇയാളില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്‍സാര്‍ റഹീമിനെ വേങ്ങൂരില്‍നിന്ന് പിടികൂടിയത്.
ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ പി. വിനു, എസ്.എഫ്.ഒ.മാരായ ലാല്‍വി നാഥ്, എം. വത്സന്‍, എച്ച്. നൗഷാദ്, ബീറ്റ് ഓഫീസര്‍മാരായ വി.ജി. ബീഷ്, വി.എ. വിനോദ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.
- Advertisement -