തൃശൂര്‍: മദ്യപിക്കുന്നതിനിടെ സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ ഒരാള്‍ക്കു കുത്തേറ്റു. കരിനാട്ട് വേലായുധന്റെ മകന്‍ ശക്തിധരനാണ് (48) കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
- Advertisement -
കുടിലിങ്ങ ബസാറില്‍ ശക്തിധരന്റെ വീട്ടില്‍ വച്ചാണ് തര്‍ക്കമുണ്ടായത്. സുഹൃത്ത് കരിനാട്ട് പവനനും ശക്തിധരനും ശനിയാഴ്ച പകലും രാത്രിയും ഒരുമിച്ചിരുന്നു മദ്യപിച്ചിരുന്നു. ഇതിനിടെ തര്‍ക്കമുണ്ടായി. പുറത്തുപോയ പവനന്‍ പുലര്‍ച്ചെ തിരിച്ചെത്തി ശക്തിധരനെ കുത്തി പരുക്കേല്‍പ്പിച്ചെന്നാണ് പൊലീസിനു ലഭിച്ച പ്രാഥമിക വിവരം.
കുത്തേറ്റു ഒരു മണിക്കൂര്‍ കഴിഞ്ഞു പൊലീസ് എത്തിയാണ് ശക്തിധരനെ ആശുപത്രിയില്‍ കൊണ്ടുപോയത്. സുഹുത്ത് കുടിലിങ്ങ ബസാര്‍ ചള്ളിയില്‍ പവനനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
- Advertisement -