ചെന്നൈ: തിരുവണ്ണാമലൈയിലെ ശാന്തക്കുപ്പത്ത് മൂന്നുമക്കളെ പുഴയിലെറിഞ്ഞ് അമ്മ ആത്മഹത്യയ്ക്കു ശ്രമിച്ചു. ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് അമ്മയെ രക്ഷിച്ചെങ്കിലും മൂന്നു കുട്ടികളും മരിച്ചു.ശാന്തക്കുപ്പം സ്വദേശി പരശുരാമന്റെ ഭാര്യ അമുദയാണ് കുടുംബവഴക്കിനെത്തുടര്‍ന്ന് കൂട്ട ആത്മഹത്യയ്ക്കു ശ്രമിച്ചത്. മക്കളായ പ്രിന്‍സ്, കുരലരശന്‍, യാഷിണി എന്നിവരാണ് മരിച്ചത്. ആശുപത്രിയില്‍ ചികിത്സയിലുള്ള അമുദയുടെപേരില്‍ പോലീസ് കേസെടുത്തു.
- Advertisement -