പത്തനംതിട്ട: അങ്ങാടിക്കല്‍ തടി പിടിക്കാന്‍ കൊണ്ടുവന്ന ആന ഇടഞ്ഞു. മണിക്കൂറുകളോളം പ്രദേശത്ത് പരിഭ്രാന്തി പരത്തിയ ആനയെ പിന്നീട് തളച്ചു.
- Advertisement -
ഇന്ന് രാവിലെ 11.45 ഓടേയാണ് സംഭവം. ശിവശങ്കരന്‍ എന്ന ആനയാണ് ഇടഞ്ഞത്. കുളിപ്പിക്കാന്‍ കൊണ്ടുപോകുന്നതിനിടെയാണ് ആന ഇടഞ്ഞത്. തൊട്ടടുത്തുള്ള ക്ഷേത്രത്തിന് മുന്നിലുള്ള റോഡിലൂടെ തലങ്ങുവിലങ്ങും ആന ഓടിയത് നാട്ടില്‍ പരിഭ്രാന്തി പരത്തി. തലനാരിഴയ്ക്കാണ് പലരും ആനയുടെ മുന്നില്‍ പെടാതെ രക്ഷപ്പെട്ടത്.
തുടക്കത്തില്‍ വടം ഉപയോഗിച്ച് ആനയെ തളയ്ക്കാന്‍ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. ഒടുവില്‍ ഉച്ചയോടെ ആന ശാന്തനാവുകയായിരുന്നു. തുടര്‍ന്ന് ചങ്ങല ഉപയോഗിച്ച് ആനയെ തളച്ചു. ഇതിന് മുന്‍പ് ആന ഇടഞ്ഞിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
അതിനാല്‍ കുളിപ്പിക്കാന്‍ കൊണ്ടുപോകുന്ന സമയത്ത് ആനയുടെ ഇടച്ചങ്ങല അഴിച്ചുമാറ്റിയിരുന്നതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. സുരക്ഷയില്‍ ഒരു വിട്ടുവീഴ്ചയും വരുത്തരുത് എന്ന് ആനയുടെ ഉടമയക്ക് താക്കീത് നല്‍കുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
- Advertisement -