മേപ്പാടി: മേപ്പാടി ടൗണില്‍ നിന്ന് എം.ഡി.എം.എയുമായി രണ്ടുയുവാക്കളെ എക്‌സൈസ് അറസ്റ്റു ചെയ്തു. കണ്ണൂര്‍ തളിപ്പറമ്പ് താലൂക്കില്‍ കുറ്റിയാട്ടൂര്‍ വില്ലേജില്‍ സ്രാമ്പിക്കല്‍ ഹൗസില്‍ വി. അതുല്‍ (25), കോഴിക്കോട് താലൂക്കില്‍ രാമനാട്ടുകര വില്ലേജില്‍ മൂഴിപുറത്ത് പറമ്പില്‍ വീട്ടില്‍ എം.റിഷാദ് (25) എന്നിവരാണ് അറസ്റ്റിലായത്. 3.4 ഗ്രാം എം.ഡി.എം.എ. കൈവശം വെച്ച കുറ്റത്തിന് കൽപ്പറ്റ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.പി.അനൂപാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രിവന്റീവ് ഓഫീസര്‍ കെ. ജോണി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വി.കെ.വൈശാഖ്, സുദീപ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
- Advertisement -