Ultimate magazine theme for WordPress.

മുന്‍ മന്ത്രി ആര്‍ സുന്ദരേശന്‍ നായര്‍ അന്തരിച്ചു

0

തിരുവനന്തപുരം: മുന്‍ മന്ത്രി ആര്‍ സുന്ദരേശന്‍ നായര്‍ അന്തരിച്ചു. 82 വയസ്സായിരുന്നു. തിരുവനന്തപുരത്തെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. 1981 ലെ കരുണാകരന്‍ മന്ത്രിസഭയില്‍ ആരോഗ്യ-ടൂറിസം വകുപ്പ് മന്ത്രിയായിരുന്നു.

 

- Advertisement -

എന്‍എസ്എസിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ എന്‍ഡിപിയുടെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്‍ഡിപിയുടെ സ്ഥാനാര്‍ത്ഥിയായി നെയ്യാറ്റിന്‍കരയില്‍ നിന്ന് അഞ്ചും ആറും കേരള നിയമസഭകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ബിരുദാനന്തര ബിരുദധാരിയായ സുന്ദരേശന്‍ നായര്‍ തിരുവനന്തപുരത്തെ പ്രശസ്തമായ സമാന്തര വിദ്യാഭ്യാസ സ്ഥാപനമായ വിക്ടറിയുടെ ഉടമയും അധ്യാപകനുമായിരുന്നു. പിഎസ് സി അംഗമായും കേരള യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

- Advertisement -

Leave A Reply

Your email address will not be published.