ലക്കിടി: ലോക ഫോട്ടോഗ്രഫി ദിനത്തോടനുബന്ധിച്ചു ലക്കിടി ഓറിയന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് മൾട്ടി മീഡിയ ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ ഫോട്ടോഗ്രഫി എക്സിബിഷൻ സംഘടിപ്പിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ. ഫിറോസ് ഖാൻ ഉദ്ഘാടനം ചെയ്തു. ടൂറിസം വകുപ്പ് മേധാവി അനൂപ് ഫിലിപ്പ്, മീഡിയ വിഭാഗം മേധാവി സംഗീത യു ബി എന്നിവർ ആശംസ അറിയിച്ചു. അധ്യാപകരായ ദൃശ്യ രാജ്, ശ്രദ്ധ സി ലതീഷ്, അശ്വതി സി, സജിൻ ജേക്കബ് എന്നിവർ നേതൃത്വം നൽകി. ഇതൊടാനുബന്ധിച്ചു സ്പോട് ഫോട്ടോഗ്രഫി മത്സരം, അടിക്കുറിപ്പ് മത്സരം എന്നിവ നടത്തി.
- Advertisement -