Ultimate magazine theme for WordPress.

ഭീതി ഒഴിയുന്നില്ല; മീനങ്ങാടിയില്‍ വീണ്ടും കടുവ ഇറങ്ങി

0

വയനാട്: വയനാട് മീനങ്ങാടിയില്‍ വീണ്ടും കടുവ ഇറങ്ങി. മൈലമ്പാടി പുല്ലുമലയിലാണ് കടുവ ഇറങ്ങിയത്. ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് സംഭവം.

 

- Advertisement -

മഞ്ചേരി ജോസഫ് എന്നയാളുടെ പശുക്കിടാവിനെ കടുവ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഒട്ടുമിക്ക ദിവസങ്ങളിലും മീനങ്ങാടി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കടുവ ഇറങ്ങിയിരുന്നു.

കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച പ്രദേശങ്ങള്‍ വൈകുന്നേരമാകുമ്പോഴേക്കും ആളൊഴിഞ്ഞ് ശൂന്യമാകുന്ന അവസ്ഥയാണ് ഇപ്പോള്‍. ജോലിക്കും മറ്റുമായി പോകേണ്ടി വന്ന് വൈകി ഈ പ്രദേശത്ത് കൂടി പോകേണ്ടവരുടെ യാത്ര ഭീതിയോടെയാണ്. എന്നാല്‍ കടുവയുടെ സാന്നിധ്യം സ്ഥിരമായിട്ടും വനംവകുപ്പ് കാര്യമായ നടപടികളൊന്നും എടുക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.

- Advertisement -

Leave A Reply