തായ്‌വാനില്‍ വന്‍ ഭൂചലനം. തെക്ക്-കിഴക്കന്‍ തീരദേശത്ത് ഉച്ചയ്ക്ക് 2.44 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
ഭൂചലനത്തെ തുടര്‍ന്ന് നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നു. റെയില്‍വെ സ്‌റ്റേഷനുകള്‍ക്കും കേടുപാടു സംഭവിച്ചു. ട്രെയിനിന്റെ മൂന്നു ബോഗികള്‍ ഭൂചലനത്തില്‍ വേര്‍പെട്ടു. ഇരുപതു യാത്രക്കാരെ രക്ഷപ്പെടുത്തി.
- Advertisement -