ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്ര മേല്‍ശാന്തിയായി കക്കാട്ടുമനയില്‍ കിരണ്‍ ആനന്ദിനെ തെരഞ്ഞെടുത്തു. ആറുമാസത്തേക്കാണ് തെരഞ്ഞെടുത്തിരിക്കുന്നത്. 41 അപേക്ഷകരില്‍ നിന്നും കൂടിക്കാഴ്ചയില്‍ യോഗ്യത നേടിയ 39 പേരുടെ പേരുകള്‍ നറുക്കിട്ടെടുത്തതില്‍ നിന്നാണ് കിരണ്‍ ആന്ദന്ദിനെ തെരഞ്ഞെടുത്തത്. പുതിയ മേല്‍ശാന്തി സെപ്റ്റംബര്‍ 30ന് രാത്രി സ്ഥാനമേല്‍ക്കും. അതിനു മുന്‍പ് 12 ദിവസം ക്ഷേത്രത്തില്‍ ഭജനമിരിക്കും.
ഉച്ചപൂജ കഴിഞ്ഞ് നട തുറന്ന ശേഷമായിരുന്നു നറുക്കെടുപ്പ്. ക്ഷേത്രം തന്ത്രി പി സി ദിനേശന്‍ നമ്പൂതിരിപ്പാട്, ദേവസ്വം ചെയര്‍മാന്‍ ഡോ.വി കെ വിജയന്‍, ഭരണ സമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, സി മനോജ്, ചെങ്ങറ സുരേന്ദ്രന്‍, അഡ്മിനിസ്‌ട്രേറ്റര്‍ കെ പി വിനയന്‍ എന്നിവരും മാധ്യമ പ്രതിനിധികളും ഭക്തരും ചടങ്ങില്‍ സന്നിഹിതരായി.
- Advertisement -