കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. തൊണ്ടർനാട് കുഞ്ഞോത്താണ് മാവോയിസ്റ്റ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ഇന്ന് രാവിലെയാണ് നാട്ടുകാർ ടൗണിൽ പലയിടത്തും പോസ്റ്റർ പതിച്ചത് കണ്ടത്. സിപിഐ മാവോയിസ്റ്റിന്റെ പേരിലുള്ളവയാണ് പോസ്റ്ററുകൾ.
- Advertisement -
ആദിവാസികളുടെ അവകാശ നിഷേധത്തിനെതിരെയും ഭൂമിയുടെ പട്ടയത്തിനുവേണ്ടിയും പോരാടാൻ പോസ്റ്ററിൽ ആഹ്വാനം ചെയ്യുന്നു. തൊണ്ടർനാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
- Advertisement -