ആലപ്പുഴ: രണ്ടായിരത്തോളം കോഴിക്കുഞ്ഞുങ്ങളെ ചത്ത നിലയിൽ കണ്ടെത്തി. ചേര്‍ത്തലയിലെ കർഷകനായ കഞ്ഞിക്കുഴി സ്വദേശി വട്ടച്ചിറ വീട്ടിൽ സുനില്‍ കുമാറിന്‍റെ ഫാമിലാണ് സംഭവം. കീരിക്കൂട്ടത്തിന്റെ ആക്രമണം കാരണമാണ് കോഴിക്കുഞ്ഞുങ്ങള്‍ ചത്തതെന്ന് കർഷകൻ പറഞ്ഞു.
- Advertisement -
സുനിലിന്റെ ഫാമിലെ അഞ്ച് ദിവസം മാത്രം പ്രായമുള്ള രണ്ടായിരത്തോളം കോഴിക്കുഞ്ഞുങ്ങളാണ് ചത്തത്. ശനിയാഴ്ച പുലർച്ചെയാണ് സംഭവം. രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി സുനിൽ പറഞ്ഞു. എട്ട് കൊല്ലമായി കോഴിക്കൃഷി സുനിലിന്റെ ഉപജീവന മാർഗമാണ്.
മൃഗ സംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പിന്നാലെ കോഴിക്കുഞ്ഞുങ്ങളെ പോസ്റ്റുമോർട്ടം നടത്തിയ ശേഷം കുഴിച്ചിട്ടു.
- Advertisement -