ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂര്‍ എംപി മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പായി. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് സമര്‍പ്പിക്കേണ്ട നാമനിര്‍ദേശ പത്രികയുടെ ഫോം തരൂരിന്റെ പ്രതിനിധി കോണ്‍ഗ്രസ് ആസ്ഥാനത്ത് നിന്ന് കൈപ്പറ്റി. നാമനിര്‍ദേശ പത്രിക ഇന്ന് മുതലാണ് സ്വീകരിച്ചു തുടങ്ങുക. ഈ മാസം 30-നാണ് പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയതി. ഊഹാപോഹങ്ങള്‍ക്കിടയില്‍ ആദ്യം ദിനം തന്നെ തന്റെ സ്ഥാനാര്‍ഥിത്വത്തിന് സ്ഥിരീകരണം നല്‍കിയിരിക്കുകയാണ് തരൂര്‍. കോണ്‍ഗ്രസ് സെന്‍ട്രല്‍ ഇലക്ഷന്‍ അതോറിറ്റി ചെയര്‍മാന്‍ മധുസൂദനന്‍ മിസ്ത്രിയില്‍ നിന്നാണ് തരൂരിന്റെ പ്രതിനിധി പത്രികയുടെ ഫോം കൈപ്പറ്റിയത്.
- Advertisement -