ലക്കിടി : ദേശീയ സിനിമ ദിനത്തോടാനുബന്ധിച്ച് ലക്കിടി ഓറിയന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് മീഡിയ വിഭാഗത്തിന്റെ നേതൃത്വത്തിൽ ‘ഫിലിംഫന്റാസിയ’ ഫിലിം ഫെസ്റ്റിവൽ നടത്തി. ഓറിയന്റൽ കോളേജ് പ്രിൻസിപ്പൽ വിനു ജോർജ് ഉദ്ഘാടനം ചെയ്തു. ടൂറിസം വകുപ്പ് മേധാവി അനുപ് ഫിലിപ്പ് അധ്യക്ഷത വഹിച്ചു. മീഡിയ വിഭാഗം മേധാവി സംഗീത യു. ബി അധ്യാപകരായ ദൃശ്യരാജ് കെ പി, അശ്വതി സി, വിപിൻ ദാസ് , സജിൻ ജേക്കബ് എന്നിവർ നേതൃത്വം നൽകി. ഫിലിം ഫെസ്റ്റിവലിൽ 2006 ൽ പുറത്തിറങ്ങിയ ഹെർട്ടി പൗസ്,2022 ൽ പുറത്തിറങ്ങിയ ആവാസവ്യൂഹം എന്ന ചിത്രങ്ങൾ പ്രദർശിപ്പിച്ചു. ഫിലിം ക്വിസ്, സിനിമ നിരൂപണം എന്നീ മത്സരങ്ങളും സംഘടിപ്പിച്ചു. ബിബിഎ ഡിപ്പാർട്മെന്റ് മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയായ നയന റോസ് , ബി സി എ മൂന്നാം വർഷ വിദ്യാർത്ഥിയായ അമൽ സി എസ് എന്നിവരാണ് ക്വിസ് മത്സര വിജയികൾ.
- Advertisement -