റേഷൻ വ്യാപാരികൾ ധർണ്ണ നടത്തി
ആഗസ്റ്റ് മാസത്തെ വേതനവും സർക്കാർ പ്രഖ്യാപിച്ച ഓണം ഉത്സവബത്ത ഉടൻ വിതരണം ചെയ്യുക. മണ്ണെണ്ണ വാതിൽപ്പടി വിതരണം നടത്തുക .പഞ്ചസാര ‘മണ്ണെണ്ണ എന്നിവയുടെ കമ്മീഷൻ വർദ്ധിപ്പിക്കുക റേഷൻ വ്യാപാരികളോടുള്ള അവഗണന അവസാനിപിക്കുക കിറ്റ് കമ്മീഷൻ ഉടൻ വിതരണം ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ മാനന്തവാടി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി താലൂക്ക് സപ്ലൈ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി
സമരം സംഘടനയുടെ സംസ്ഥാന സെക്രട്ടറി ഷാജി യവനാർകുളം ഉദ്ഘാടനം ചെയ്തു പ്രഭാകരൻ നായർ അദ്ധ്യക്ഷത വഹിച്ചു എം. ഷർ ഫുദ്ദീൻ കെ.വി ജോണി കെ.കുഞ്ഞമ്മദ് മനോജ് തലപ്പുഴ ബേബി വാളാട് എന്നിവർ പ്രസംഗിച്ചു. ബിനു .ഷജിൽ കുമാർ ജോളി പള്ളിക്കുന്ന് സോണി എന്നിവർ സമരത്തിന് നേതൃത്വം നൽകി
- Advertisement -