Ultimate magazine theme for WordPress.

കിളിമാനൂരില്‍ ദമ്പതികളെ പെട്രോളൊഴിച്ച് തീ കൊളുത്തി; ഗുരുതരാവസ്ഥയില്‍

0

തിരുവനന്തപുരം: കിളിമാനൂരില്‍ ദമ്പതികളെ പെട്രോളൊഴിച്ച് തീ കൊളുത്തി. പ്രഭാകരപിള്ള, വിമല കുമാരി എന്നിവര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. പെട്രോള്‍ ഒഴിച്ച പനപ്പാംകുന്ന് സ്വദേശി ശശിക്കും സാരമായി പൊള്ളലേറ്റു. പരിക്കേറ്റ മൂവരും പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. സാമ്പത്തിക തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

- Advertisement -

 

ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. മടവൂര്‍ കൊച്ചാലംമൂടിലുള്ള പ്രഭാകരപിള്ളയുടെ വീട്ടിലേക്ക് ശശി ഒരു ക്യാനില്‍ പെട്രോളുമായി എത്തുകയായിരുന്നു. ഇയാളും വീട്ടുകാരും തമ്മില്‍ വാക് തര്‍ക്കം ഉണ്ടാകുകയും കൈയില്‍ കരുതിയ പെട്രോള്‍ ദമ്പതികളുടെ മേലേക്ക് ഒഴിക്കുകയും തീ കൊളുത്തുകയുമായിരുന്നെന്ന് അയല്‍വാസികള്‍ പറയുന്നു. മൂവര്‍ക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.

വിരമിച്ച സൈനികാനാണ് ശശി. സാമ്പത്തിക തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.

- Advertisement -

Leave A Reply