കല്‍പ്പറ്റ: വയനാട് കല്‍പ്പറ്റയില്‍ യുവാവിന്റെ ആത്മഹത്യാഭീഷണി. സ്വകാര്യ ലോഡ്ജില്‍ മുറിയെടുത്ത കൊല്ലം സ്വദേശി രമേശനാണ് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാഭീഷണി മുഴക്കിയത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു.
- Advertisement -
കഴിഞ്ഞദിവസമാണ് കല്‍പ്പറ്റ സിവില്‍ സ്‌റ്റേഷന്‍ പരിസരത്തെ ലോഡ്ജില്‍ രമേശന്‍ മുറിയെടുത്തത്. താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന് ഇന്ന് ഉച്ചയോടെ മാധ്യമപ്രവര്‍ത്തകരെയും പൊലീസിനെ രമേശന്‍ വിളിച്ച് അറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയപ്പോള്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് കത്തിയുമായി അടച്ചിട്ട മുറിയില്‍ നില്‍ക്കുകയായിരുന്നു രമേശന്‍ എന്ന് പൊലീസ് പറയുന്നു.
ലോട്ടറി അടിച്ച തുക മറ്റൊരാള്‍ തട്ടിയെടുത്തെന്നും പൊലീസിനെ അറിയിച്ചിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്നുമാണ് രമേശന്റെ പരാതി. ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് കല്‍പ്പറ്റ പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് കീഴ്‌പ്പെടുത്തിയത്.
അനുനയശ്രമത്തിനിടെ, ലോഡ്ജിലെ മുറി ചവിട്ടിപ്പൊളിച്ച് ദേഹത്ത് വെള്ളം ചീറ്റി കീഴ്‌പ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. വര്‍ഷങ്ങളായി വയനാട്ടില്‍ വിവിധ ജോലികള്‍ ചെയ്ത് വരികയായിരുന്നു രമേശന്‍. കസ്റ്റഡിയിലെടുത്ത രമേശനെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി.
- Advertisement -