റബര്‍ തോട്ടത്തില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍, മൃതദേഹത്തിന് അഭിമുഖമായി മൊബൈല്‍; ഫെയ്‌സ്ബുക്ക് ലൈവ് ഇട്ട് ‘ആത്മഹത്യ’
തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കോട്ടയം സ്വദേശിയായ യുവാവിനെയാണ് വെമ്പായത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കോട്ടയം പുത്തെറ്റ് സ്വദേശി കൊല്ലാടില്‍ ജെയിംസ് വര്‍ഗീസാണ് മരിച്ചതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഇയാളെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ കോട്ടയം ഈസ്റ്റ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.
- Advertisement -
തിരുവനന്തപുരം വെമ്പായത്തെ പിരപ്പന്‍കോട് ഇന്റര്‍നാഷണല്‍ നീന്തല്‍ സമുച്ചയത്തിന് സമീപത്തെ റബര്‍ തോട്ടത്തിലാണ് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.
തിരുവനന്തപുരത്തേക്ക് ജോലിക്ക് പോയ ഇയാളെ കാണാനില്ലെന്ന് കാട്ടി പിതാവ് കോട്ടയം ഈസ്റ്റ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്ന് രാവിലെയാണ് പ്രദേശവാസികള്‍ പ്ലാസ്റ്റിക് കയറില്‍ തൂങ്ങിനില്‍ക്കുന്ന മൃതദേഹം കണ്ടത്. ഇതിന് സമീപത്തായി ഒരു മൊബൈല്‍ ഫോണ്‍ കണ്ടെത്തിയിട്ടുണ്ട്.
മൊബൈലില്‍ ഫെയ്‌സ്ബുക്ക് ലൈവ് ഇട്ട ശേഷമാണ് ആത്മഹത്യ ചെയ്തത് എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തിന് അഭിമുഖമായി വച്ചിരുന്ന മൊബൈല്‍ പൊലീസ് കണ്ടെടുത്ത് പരിശോധിച്ചു വരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ റോഡരികില്‍ കാര്‍ പാര്‍ക്ക് ചെയ്തതിനുശേഷം ഡോര്‍ തുറന്ന് ഇയാള്‍ പുറത്തിറങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്. വെഞ്ഞാറമൂട് പൊലീസ് അന്വേഷണം ആരംഭിച്ചു.
- Advertisement -