Ultimate magazine theme for WordPress.

മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്ന് ലണ്ടനിൽ; ലോക കേരള സഭ മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്യും

0
Loading...

ലണ്ടൻ: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഇന്ന് ലണ്ടനിൽ സന്ദർശനം നടത്തും. ലോക കേരള സഭയുടെ യുകെ-യൂറോപ്പ് മേഖലാ സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ പി രാജീവ്, വി ശിവൻകുട്ടി, വീണാ ജോർജ് എന്നിവരും പങ്കെടുക്കും.

ഇന്ന് വൈകിട്ട് നടക്കുന്ന മലയാളി പ്രവാസി സമ്മേളനത്തിലും മുഖ്യമന്ത്രി പങ്കെടുക്കുന്നുണ്ട്. ലുലു ​​​ഗ്രൂപ് എം ഡി എം എ യൂസഫലിയും പരിപാടിക്കെത്തും. നാളെ കാർഡിഫ് സർവകലാശാലയിൽ മുഖ്യമന്ത്രി സന്ദർശനം നടത്തും. ചൊവ്വാഴ്ച്ച യുകെയിലെ മലയാളി വ്യാപാര സമൂഹവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.

Loading...

- Advertisement -

ഫിൻലാൻഡ് സന്ദർശനം വെട്ടിച്ചുരുക്കി നോർവെയിലേക്ക് തിരിച്ച മുഖ്യമന്ത്രിയും സംഘവും ഇപ്പോൾ യുകെയിലേക്കെത്തി.  നോർവ്വെയിൽ മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരായ പി.രാജീവ്, ചീഫ് സെക്രട്ടറി, ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ വികെ രാമചന്ദ്രൻ, ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി വേണുരാജാമണി, പൊതുഭരണ സെക്രട്ടറി ജ്യോതിലാൽ, വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, മുഖ്യമന്ത്രിയുടെ പേഴ്സനൽ അസിസ്റ്റൻറ് സുനീഷ്  എന്നിവർ ഒപ്പമുണ്ടായിരുന്നു. യുകെയിൽ മന്ത്രിമാരായ വീണാ ജോർജ്ജും, വി ശിവൻകുട്ടിയും മുഖ്യമന്ത്രിക്കൊപ്പമുണ്ട്.

Loading...

- Advertisement -

Leave A Reply

Your email address will not be published.