കൊച്ചി: സീനിയര്‍ ജേണലിസ്റ്റ് ഫോറം സംസ്ഥാന കമ്മിറ്റി അംഗവും ഐഎഫ്ഡബ്ള്യുജെ വര്‍ക്കിങ് കമ്മിറ്റി അംഗവുമായ മുഹമ്മദ് സലിം അന്തരിച്ചു. 74 വയസായിരുന്നു. കാക്കനാട് സഹകരണ ആശുപത്രിയില്‍ ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം.
കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗവും ഐഎഫ്ഡബ്ല്യുജെ നാഷണല്‍ കൗണ്‍സില്‍ അംഗവുമായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച സലിം, സീനിയര്‍ ജേണലിസ്റ്റ്സ് ഫോറം ജില്ലാ സെക്രട്ടറിയുമായിരുന്നു. എറണാകുളം പ്രസ് ക്ലബ്ബില്‍ ജോയിന്റ് സെക്രട്ടറി തുടങ്ങി വിവിധ ഉത്തരവാദിത്തങ്ങള്‍ വഹിച്ച സലിം പ്രസ് ക്ലബ്ബിന്റെ ആക്റ്റിങ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
- Advertisement -