ന്യൂഡല്‍ഹി: റിലയന്‍സ് സലൂണ്‍ ബിസിനസിലേക്ക് കടക്കുന്നു. സലൂണ്‍ ബിസിനസില്‍ മുന്‍നിര സ്ഥാപനമായ നാച്ചുറല്‍സ് സലൂണ്‍ ആന്റ് സ്പായുടെ 49 ശതമാനം ഓഹരികള്‍ വാങ്ങാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഭാഗമായ റിലയന്‍സ് റീട്ടെയില്‍ പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് നാച്ചുറല്‍സ് സലൂണ്‍ ആന്റ് സ്പാ സ്ഥിരീകരിച്ചു.
നാച്ചുറല്‍സ് സലൂണിന്റെ സ്ഥാപകരായ ഗ്രൂം ഇന്ത്യ സലൂണ്‍സ് ആന്റ് സ്പായുടെ പ്രവര്‍ത്തനം കമ്പനിയില്‍ തുടരും. റിലയന്‍സിന്റെ നിക്ഷേപം നാച്ചുറല്‍സ് സലൂണിന്റെ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ സഹായിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സലൂണുകളുടെ എണ്ണത്തില്‍ അഞ്ച് മടങ്ങിന്റെ വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. 20 സംസ്ഥാനങ്ങളിലായി 700 സലൂണുകള്‍ കൂടി അധികമായി തുറന്നുപ്രവര്‍ത്തിക്കുന്ന തലത്തിലേക്ക് നാച്ചുറല്‍സിനെ വളര്‍ത്താന്‍ റിലയന്‍സിന്റെ കടന്നുവരവ് സഹായിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
- Advertisement -
2000ലാണ് ചെന്നൈ കേന്ദ്രമായി നാച്ചുറല്‍സ് പ്രവര്‍ത്തനം ആരംഭിച്ചത്. 2025 ഓടേ രാജ്യമൊട്ടാകെ 3000 സലൂണുകള്‍ പ്രവര്‍ത്തിക്കുന്ന തലത്തിലേക്ക് കമ്പനിയെ വളര്‍ത്താനാണ് ലക്ഷ്യമിടുന്നത്.
- Advertisement -