Ultimate magazine theme for WordPress.

കാഞ്ഞങ്ങാടിന് സമീപം കൂടെ താമസിച്ചിരുന്നയാള്‍ക്ക് വിഷം നല്‍കിയ ശേഷം യുവതി ആത്മഹത്യ ചെയ്തു

0

കാസർകോട്: കൂടെ താമസിച്ചിരുന്നയാൾക്ക് വിഷം നൽകിയതിന് ശേഷം 45കാരി വിഷം കഴിച്ച് മരിച്ചു. കാഞ്ഞങ്ങാടിന് സമീപം ആവിക്കരയിലാണ് സ്ത്രീയെ വീടിനുള്ളിൽ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്.

രമയാണ് മരിച്ചത്. കൂടെ താമസിക്കുന്ന ജയപ്രകാശ് നാരായണൻ എന്നയാളെ അവശ നിലയിലാണ് വീടിനുള്ളിൽ കണ്ടെത്തിയത്. ഇയാളെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രമ തനിക്ക് വിഷം നല്‍കിയെന്നും പിന്നീട് രമയും വിഷം കഴിച്ചെന്നുമാണ് ജയപ്രകാശിന്റെ മൊഴി.

- Advertisement -

ഹോട്ടല്‍ തൊഴിലാളിയാണ് വയനാട് സ്വദേശിയായ ജയപ്രകാശ്. ദീര്‍ഘനാളായി ഇരുവരും ഒരുമിച്ചാണ് താമസിക്കുന്നത്. ഹൊസ്ദുര്‍ഗ് പൊലീസ് അന്വേഷണം ആരംഭിച്ചു.

- Advertisement -

Leave A Reply