Ultimate magazine theme for WordPress.

പതിമൂന്നുകാരിയുടെ ഗര്‍ഭഛിദ്രത്തിന് അനുമതി; ബലാത്സംഗ കേസില്‍ ഹൈക്കോടതി ഉത്തരവ്

0

ബംഗളൂരു: ബലാത്സംഗത്തിന് ഇരയായ പതിമൂന്നുകാരിക്കു ഗര്‍ഭഛിദ്രം നടത്താനാവുമോയെന്നു പരിശോധിക്കാന്‍ ആശുപത്രിക്കു ഹൈക്കോടതി നിര്‍ദേശം. മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി നിയമപ്രകാരം, 25 ആഴ്ചയായ ഗര്‍ഭം അലസിപ്പിക്കാനാണ് നിര്‍ദേശം.

ഗര്‍ഭഛിദ്രത്തിനായി ചെലവാവുന്ന തുക സര്‍ക്കാര്‍ വഹിക്കണമെന്ന്, ജസ്റ്റിസ് എം നാഗപ്രസന്ന ഉത്തരവില്‍ പറഞ്ഞു. ഇതിനായി പെണ്‍കുട്ടിക്കോ കുടുംബത്തിനോ പണം ചെലവഴിക്കാനാവില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

- Advertisement -

പെണ്‍കുട്ടിയുടെ ജീവനോ ജീവിതത്തിനോ ഭീഷണിയില്ലാത്ത പക്ഷം ഗര്‍ഭഛിദ്ര നടപടികളുമായി ആശുപത്രിക്കു മുന്നോട്ടുപോവാമെന്ന് ഹൈക്കോടതി അറിയിച്ചു. ഗര്‍ഭഛിദ്രം നടത്തുന്ന പക്ഷം ഭ്രൂണം ഡിഎന്‍എ പരിശോധനയ്ക്കായി സൂക്ഷിക്കണം.

പെണ്‍കുട്ടിയെയും കുടുംബത്തെയും ആശുപത്രിയില്‍ എത്തിക്കുന്നതിനു വേണ്ട ക്രമീകരണം ഒരുക്കാന്‍ പൊലീസിനോടു കോടതി നിര്‍ദേശിച്ചു. ഇവരെ തിരിച്ചു വീട്ടിലും എത്തിക്കണം. തുടര്‍ ചികിത്സ വേണ്ടിവന്നാലും സര്‍ക്കാര്‍ ചെലവില്‍ നടത്തണമെന്ന് ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.

- Advertisement -

Leave A Reply

Your email address will not be published.