Ultimate magazine theme for WordPress.

മൂന്നാറില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടല്‍; വിനോദസഞ്ചാരികളുടെ വാഹനത്തിന് മുകളില്‍ മണ്ണിടിഞ്ഞ് വീണു; ഒരാള്‍ കുടുങ്ങി

0

തൊടുപുഴ:  മൂന്നാറില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടല്‍. കുണ്ടള ഡാമിന് സമീപവും മൂന്നാര്‍ എക്കോപോയിന്റിലുമാണ് ഉരുള്‍പൊട്ടിയത്. കുണ്ടളയ്ക്ക് സമീപം പുതുക്കിടിയില്‍ വിനോദസഞ്ചാരികളുടെ വാഹനത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു.  ഡ്രൈവര്‍ കുടുങ്ങിക്കിടക്കുന്നതായി അഭ്യൂഹം. മാട്ടുപ്പെട്ടി റോഡില്‍ വന്‍ഗതാഗതക്കുരുക്കാണ്.

പ്രദേശത്ത് ശക്തമായി മഴ തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നു.  ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തേക്ക് തിരിച്ചു.  കനത്ത മഴയെ തുടര്‍ന്ന് ട്രെമ്പോ ട്രാവലറിന് മുകളില്‍ മണ്ണിടിഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ഡ്രൈവര്‍ ഒഴികെയുള്ളവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.

- Advertisement -

ശനിയാഴ്ചയായതിനാല്‍ മൂന്നാറില്‍ ഇന്ന് വിനോദസഞ്ചാരികള്‍ നിരവധി എത്തിയിരുന്നു.

- Advertisement -

Leave A Reply

Your email address will not be published.