Ultimate magazine theme for WordPress.

പമ്പയിലേക്ക് വിവിധ ക്ഷേത്രങ്ങളില്‍ നിന്നും സ്‌പെഷ്യല്‍ സര്‍വ്വീസുമായി കെ.എസ്.ആര്‍.ടി.സി

0

മണ്ഡല മകരവിളക്കുത്സവം കണക്കിലെടുത്ത് വിവിധ ക്ഷേത്രങ്ങളില്‍ നിന്നും പമ്പയിലേക്ക് പ്രത്യേക സര്‍വ്വീസുകളുമായി കെ.എസ്.ആര്‍.ടി.സി.
സര്‍വ്വീസുകളുടെ വിവരങ്ങള്‍ ഇങ്ങനെ-
*പഴവങ്ങാടി ഗണപതി ക്ഷേത്രത്തില്‍ നിന്നും ദിവസവും രാത്രി 8.30 ന്
*ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ നിന്നും ദിവസവും രാത്രി 8.20 ന്
*ശാര്‍ക്കര ദേവീ ക്ഷേത്രത്തില്‍ നിന്നും ദിവസവും രാത്രി 7.30 ന്
*തുറവൂര്‍ ക്ഷേത്രത്തില്‍ നിന്നും ദിവസവും രാവിലെ 7 ന്
*പുനലൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ദിവസവും പുലര്‍ച്ചെ 5.50 ന്
*ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തില്‍ നിന്നും ദിവസവും രാത്രി 7.30 ന്
*കിളിമാനൂരില്‍ നിന്നും ദിവസവും രാത്രി 8 ന്
*എറണാകുളത്ത് നിന്നും ഡിസംബര്‍ 22 വരെ എല്ലാ ദിവസവും രാവിലെ 9.05 നും രാത്രി 9.30നും
*തൃശ്ശൂരില്‍ നിന്നും ദിവസവും രാത്രി 8.45 ന്.
ഇതുകൂടാതെ എറണാകുളം, കോട്ടയം, ചെങ്ങന്നൂര്‍ റെയില്‍വേസ്‌റ്റേഷനുകളില്‍ നിന്നും യാത്രക്കാരുടെ തിരക്കനുസരിച്ച് ഇടതടവില്ലാതെ സര്‍വ്വീസുകളും ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ, നിലയ്ക്കല്‍-പമ്പ, എരുമേലി-പമ്പ, കുമളി പമ്പ ചെയിന്‍ സര്‍വ്വീസുകളും ഭക്തരുടെ തിരക്കനുസരിച്ച് സജ്ജീകരിച്ചിട്ടുണ്ട്.
www.online.keralartc.com എന്ന വെബ് സൈറ്റിലൂടെയും ‘Ente KSRTC’ എന്ന മൊബൈല്‍ ആപ്പിലൂടെയും ടിക്കറ്റുകള്‍ മുന്‍കൂട്ടി റിസര്‍വ്വ് ചെയ്യാം. Ente KSRTC’ മൊബൈല്‍ ആപ്പ് Google Play Store ലിങ്ക് – https://play.google.com/store/apps/details…
കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറഇും പ്രവര്‍ത്തിക്കുന്ന കെഎസ്ആര്‍ടിസി കണ്‍ട്രോള്‍റൂമിലും വിളിക്കാം. മൊബൈല്‍ – 9447071021, ലാന്‍ഡ്ലൈന്‍ – 0471-2463799. 18005994011 എന്ന ടോള്‍ ഫ്രീ നമ്പരിലും ബന്ധപ്പെടാം. കെഎസ്ആര്‍ടിസി സോഷ്യല്‍ മീഡിയ സെല്ലിലേക്ക് വാട്‌സാപ്പ് സന്ദേശമയച്ചും വിവരങ്ങള്‍ തേടാം. വാട്‌സാപ്പ് – 8129562972

- Advertisement -

Leave A Reply

Your email address will not be published.