കണിയാമ്പറ്റ വിദ്യാപുരം റസിഡന്റ്സ് അസോസിയേഷന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടത്തിയ ചടങ്ങിൽ കമ്പളക്കാട് ജനമൈത്രി പോലിസ് ഓഫീസർ ദാമോദരൻ എൻ.കെ മലനാട് ചാനൽ റിപ്പോർട്ടറായ ബാബു കണിയാമ്പറ്റയെ ആദരിച്ചു. ചടങ്ങിൽ അസോസിയേഷൻ പ്രസിഡണ്ട് ബേബി നാപ്പള്ളി സെക്രട്ടറി മനോജ് കുമാർ കെ. റഫീഖ് സി.എച്ച്, കെ. കുഞ്ഞായിഷ ,ജോർജ്ജ് പി ജോർജ്ജ്, സജിത്ത്കുമാർ തുടങ്ങിയവർ സംസാരിച്ചു.
- Advertisement -