Ultimate magazine theme for WordPress.

ഡല്‍ഹിയില്‍ ശക്തമായ ഭൂചലനം

0

ന്യൂഡല്‍ഹി:ഡല്‍ഹിയില്‍ ശക്തമായ ഭൂചലനം. ഡല്‍ഹിയിലും ചുറ്റുമുള്ള പ്രദേശങ്ങളിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്.ഉച്ചയ്ക്ക് 2.28 ഓടേയാണ് ഭൂചലനം അനുഭവപ്പെട്ടത്. നാശനഷ്ടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.

നേപ്പാളാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഉത്തരാഖണ്ഡിലെ പിത്തോര്‍ഗഡില്‍ നിന്ന് 148 കിലോമീറ്റര്‍ അകലെയാണ് പ്രഭവകേന്ദ്രം. ഡല്‍ഹിയില്‍ ഫാനും മറ്റു ഗൃഹോപകരണങ്ങളും കുലുങ്ങുന്നതിന്റെ നിരവധി ദൃശ്യങ്ങളാണ് പുറത്തുവന്നത്. രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂരിന്റെ വിവിധ ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.

- Advertisement -

Leave A Reply