തിരുവനന്തപുരം: വനം വകുപ്പിലെ വിവിധ ഡിവിഷനുകളിലെ റാഫിഡ് റെസ്പോൺസ് ടിമുകളിൽ ജോലി ചെയ്യുന്ന ദിവസ വേതന ജിവനക്കാർക്ക് യൂണിഫോം എർപ്പെടുത്തി. ആർമി ഗ്രീൻ കളർ ഷർട്ട് പാൻ്റ്സ്, കെ എഫ് ഡി എന്നെഴുതിയ ഷോൾഡർ ബാഡ്ജ്, ഷർട്ടിൻ്റെ പോക്കറ്റിൽ റാപ്പിഡ് റെസ്പോൺസ് എന്ന് സ്റ്റിച്ച് ചെയ്യും കറുത്ത ഷു, ഒലിവ് നിറത്തിലുള്ള കാരമൽ തൊപ്പി കറുത്ത കളർ ബെൽറ്റ് പ്ലെയിൻ ബക്കിൾ എന്നിവ ഉൾകൊള്ളിച്ച യുണിഫോമാണ് വനിത ജിവനക്കാർക്ക് ഉൾപ്പെടെ നിശ്ചയിച്ചു കൊണ്ട് ഭരണ വിഭാഗം അഡിഷണൽ പ്രിൻസിപ്പൽ ചിഥ് ഫോറസ്റ്റ് കൺസർവേറ്ററായ ഡോ.പി പുകാഴന്തി ഉത്തരവ് കഴിഞ്ഞ ദിവസം പുറത്ത് ഇറക്കിയത്. മനുഷ്യ വന്യജീവി സംഘർഷങ്ങൾ പതിവയിട്ടുള്ള സാഹചര്യത്തിൽ ജിവനക്കാരുടെ പ്രവർത്തനം കാര്യക്ഷമമായും സുഗമമായും നിർവഹിക്കുന്നതിനും ജീവനക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനും വേണ്ടിയാണ് യുണിഫോം അനുവദിച്ചത്. വനം വകുപ്പിൽ ദിവസവേതന അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്ക് യുണിഫോം എന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
- Advertisement -