Ultimate magazine theme for WordPress.

പണിക്കായി തുറന്ന ഓടയിലേക്ക് സ്കൂട്ടർ മറിഞ്ഞു; യുവാവ് മരിച്ചു

0

കോട്ടയം; ഓടയിലേക്ക് സ്കൂട്ടർ മറിഞ്ഞ് യുവാവ് മരിച്ചു. വെള്ളൂർ തറേപ്പറമ്പിൽ സുധീഷ് (37) ആണ് മരിച്ചത്. പണിക്കായി സുരക്ഷാ മുന്നറിയിപ്പില്ലാതെ തുറന്നുവച്ച ഓടയിലേക്ക് സ്കൂട്ടർ മറിയുകയായിരുന്നു. അപകടത്തിൽ ​ഗുരുതരമായി പരുക്കേറ്റ സുധീഷ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.

വെള്ളൂർ- വെട്ടിക്കാട്ടുമുക്ക് റോഡിലെ ഓടയാണ് അപകടക്കെണിയായത്. തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷമാണ് അപകടമുണ്ടായത്. ഭാര്യയ്ക്കും മകനുമൊപ്പം കോട്ടയം മെഡിക്കൽ കോളജിൽ പോയി തിരികെ വരുകയായിരുന്നു. വെട്ടിക്കാട്ടുമുക്കിൽ നിന്ന് വെള്ളൂരിലെ വീട്ടിലേക്ക് ഓട്ടോറിക്ഷയിൽ ഭാര്യയേയും മകനേയും കയറ്റിവിട്ടു.

- Advertisement -

തുടർന്ന് സ്കൂട്ടറിൽ വീട്ടിലേക്ക് വരുന്ന വഴി പാരായി കലുങ്കിനും ആറാട്ടുമണപ്പുറത്തിനും ഇടയിൽ നിർമാണത്തിലിരിക്കുന്ന കലുങ്കിന് സമീപമുള്ള ഓടയിലേക്ക് സ്കൂട്ടർ മറിയുകയായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച രാവിലെ മരിക്കുകയായിരുന്നു. അനുഷയാണ് ഭാര്യ. കാശിനാഥൻ മകനാണ്.

- Advertisement -

Leave A Reply

Your email address will not be published.