തൃശൂര്‍; അമ്മയേയും രണ്ട് മക്കളേയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുന്നംകുളം പന്നിത്തടത്താണ് സംഭവമുണ്ടായത്. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കുന്നംകുളം പന്നിത്തടത്ത് ഷഫീന, മക്കളായ അജുവ(3) അമന്‍(1) എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെയാണ് വീടിന്റെ രണ്ടാം നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. താഴത്തെ നിലയില്‍ ഭര്‍ത്താവിന്റെ ഉമ്മ മാത്രമാണ് താമസിച്ചിരുന്നത്. ഷഫീനയുടെ ഭര്‍ത്താവ് വിദേശത്താണ്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
- Advertisement -