വെങ്ങപ്പള്ളി: പുലർച്ചെ കല്പറ്റയിലേക്ക് യാത്ര തിരിച്ച ചുണ്ട സ്വദേശികൾ സഞ്ചരിച്ച കാർ ആണ് അപകടത്തിൽ പെട്ടത്.വെങ്ങപ്പള്ളി ആർ, സി, എൽ, പി സ്കൂളിന് സമീപം താഴ്ചയിൽ ഉള്ള മര മില്ലിന് മുകളിലേക്ക് കാർ മറിയുകയും 15 അടി താഴ്ചയിൽ മരണക്കഷണങ്ങൾ കൂട്ടിയിട്ട മില്ലിന്റെ തറയിൽ കാർ പതിക്കുകയും ചെയ്തു.ചുണ്ടയിൽ പാമ്പ്രൻ വീട്ടിൽ പ്രവീണും കുടുംബവുമാണ് കാറിൽ ഉണ്ടായിരുന്നത്. നിസാര പരിക്കുകളോടെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
- Advertisement -