Ultimate magazine theme for WordPress.

പ്രശസ്ത തമിഴ് ചലച്ചിത്ര താരം മയില്‍സാമി അന്തരിച്ചു

0

ചെന്നൈ. പ്രശസ്ത തമിഴ് ചലച്ചിത്ര താരം മയില്‍സാമി അന്തരിച്ചു. 57 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് അന്ത്യം. നാല് പതിറ്റാണ്ട് നീളുന്ന അഭിനയ ജീവിതത്തില്‍ കോമഡി റോളുകളിലും ക്യാരക്റ്റര്‍ വേഷങ്ങളിലും ഒരുപോലെ തിളങ്ങിയ താരമായിരുന്നു മയില്‍സാമി.

1984 ല്‍ പുറത്തിറങ്ങിയ കെ ഭാഗ്യരാജിന്‍റെ ‘ധവനി കനവുകള്‍’ എന്ന ചിത്രത്തിലൂടെയാണ് മയില്‍സാമി തമിഴ് ചലചിത്ര രം​ഗത്തേക്ക് കടന്നുവരുന്നത്. ദൂള്‍, വസീഗര, ഗില്ലി, ഗിരി, ഉത്തമപുത്രന്‍, വീരം, കാഞ്ചന, കണ്‍കളെ കൈത് സെയ് തുടങ്ങി നിരവധി ചിത്രങ്ങളിൽ എണ്ണമറ്റ കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചു. ഭാരതിരാജ് സംവിധാനം ചെയ്‌ത ‘കണ്‍കളെ കൈത് സെയ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് തമിഴ്‌നാട് സര്‍ക്കാരിന്‍റെ മികച്ച കൊമേഡിയനുള്ള പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു.

- Advertisement -

സിനിമയ്‌ക്ക് പുറമെ ടെലിവിഷനിലും സ്റ്റേജിലും നിറസാന്നിധ്യമായിരുന്നു മയിൽസ്വാമി. ടെലിവിഷൻ അവതാരകനായും നാടക നടനായും സ്റ്റാൻഡ് അപ്പ് കൊമേഡിയൻ എന്ന നിലയിലും അദ്ദേഹം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. നെഞ്ചുക്കു നീതി, വീട്‍ല വിശേഷം, ദി ലെജന്‍ഡ് തുടങ്ങിയവയാണ് അടുത്തിടെ അദ്ദേഹത്തിന്‍റേതായി പുറത്തെത്തിയ ചിത്രങ്ങള്‍.

- Advertisement -

Leave A Reply

Your email address will not be published.