Ultimate magazine theme for WordPress.

ജോയ് ആലുക്കാസിന്റെ 305 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

0

കൊച്ചി: പ്രമുഖ ജ്വല്ലറി സ്ഥാപനമായ ജോയ് ആലുക്കാസ്  ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ ജോയ് ആലുക്കാസ് വര്‍ഗീസിന്റെ 305.84 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഹവാല വഴി ഇന്ത്യയില്‍ നിന്ന് വന്‍തുക ദുബായിലേക്ക് മാറ്റുകയും പിന്നീട് ഈ പണം ജോയ് ആലുക്കാസ് വര്‍ഗീസിന്റെ പൂര്‍ണ  ഉടമസ്ഥതയിലുള്ള ദുബായിലെ ജോയ് ആലുക്കാസ് ജ്വല്ലറി എല്‍എല്‍സിയില്‍ നിക്ഷേപിക്കുകയും ചെയ്തതിനാണ് നടപടി. ഇത് 1999ലെ ഫെമ നിയമത്തിന്റെ ലംഘനമാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് നടപടിയെന്ന് ഇഡിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

 

- Advertisement -

Leave A Reply

Your email address will not be published.