പാലക്കാട്: പാടൂർ വേലയ്ക്കിടെ ആന ഇടഞ്ഞ് പാപ്പാനടക്കം ഏഴ് പേർക്ക് പരിക്ക്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്ന ആനയാണ് ഇടഞ്ഞത്. എഴുന്നള്ളത്തിന് അനപ്പന്തലിൽ അണിനിരന്നതിന് പിന്നാലെയാണ് രാമചന്ദ്രൻ ഇടഞ്ഞത്.
പിന്നിൽ നിന്ന ആന ചിഹ്നം വിളിച്ചതിനെ തുടർന്ന് രാമചന്ദ്രൻ ഇടയുകയായിരുന്നു. ആന പെട്ടെന്ന് മുന്നോട്ടോടിയതോടെ ജനം പരിഭ്രാന്തരായി. ഇന്നലെ രാത്രിയാണ് സംഭവം.
- Advertisement -
ആന ഇടഞ്ഞതോടെ പരിഭ്രാന്തരായി ഓടുന്നതിനിടെ നിലത്ത് വീണും മറ്റുമാണ് മറ്റുള്ളവർക്ക് പരിക്കേറ്റത്. ഉടൻ തന്നെ എലിഫന്റ് സ്ക്വാഡും മറ്റ് പാപ്പാൻമാരും ചേർന്ന് ആനയെ തളച്ചതിനാൽ വൻ അപകടം ഒഴിവായി.
- Advertisement -