സുൽത്താൻ ബത്തേരി: ബത്തേരി ബീനാച്ചി lTC ഗോഡൗണിൽ തീപ്പിടുത്തം. 3 ലക്ഷം രൂപയുടെ നാശനഷ്ടം. അഗ്നിരക്ഷ സേനയുടെ സമയോചിത ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി.ബീനാച്ചി ടൗണിലെ ITC ഗോഡൗണിൽ ഇന്നലെ രാത്രി 8.45 ഓടെയാണ് തീപ്പിടുത്തം ഉണ്ടായത്. സുൽത്താൻ ബത്തേരിയിൽ നിന്നുള്ള അഗ്നിരക്ഷ സേനയുടെ 2 യൂണിറ്റിൻ്റെ 1 മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് തീയണച്ചത്. ഇൻവെട്ടറിൽ നിന്നുള്ള ഷോർട് സർക്യൂട്ട് ആണ് തീപിടുത്തതിന് കാരണമെന്നാണ് സംശയിക്കുന്നത് .
സിഗരറ്റ് ശേഖരവും കമ്പ്യൂട്ടറുകളും പൂർണമായും കത്തി നശിച്ചു.
സുൽത്താൻ ബത്തേരി അഗ്നിരക്ഷ സേന സ്റ്റേഷൻ ഓഫീസർ നിധീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി കെ ഭരതൻ, ജോസഫ് ഐ, സീനിയർ ഫയർ റെസ്ക്യൂ ഓഫീസർ ഷിബു കെ എം, മോഹനൻ,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മാരായ അനൂപ്, നിബിൽ ദാസ്, ശ്രീരാജ്,സതീഷ്,വിനീത് ഹോം ഗാർഡ് ചാണ്ടി , ഷാജൻ എന്നിവരും ഉണ്ടായിരുന്നു..
- Advertisement -