തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള കര്‍ഷക സംഘത്തിനൊപ്പം ഇസ്രയേലില്‍ പോയി മുങ്ങിയ ഇരിട്ടി സ്വദേശി ബിജു കുര്യനെ കണ്ടെത്തിയതായി മന്ത്രി പി പ്രസാദ്. ബിജു ഇന്ന് നാട്ടിലേക്ക് തിരിക്കും. നാളെ കേരളത്തിലെത്തും. ഔദ്യോഗിക അറിവുകള്‍ ഒന്നും ലഭ്യമായിട്ടില്ല. എന്നാല്‍ ബിജുവിന്റെ സഹോദരനാണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് മന്ത്രി അറിയിച്ചു.
ഇസ്രയേലില്‍ മുങ്ങിയതിന് കാരണം എന്താണെന്ന് ബിജു വിശദീകരിക്കട്ടേയെന്നും മറ്റു നടപടികള്‍ പിന്നീട് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. ഇസ്രയേലില്‍ മുങ്ങിയത് ബത്‌ലഹേം കാണാനാണെന്ന് ബിജു പറഞ്ഞതായി സഹോദരന്‍ ബെന്നി പറഞ്ഞു. നാളെ പുലര്‍ച്ചെ ഗള്‍ഫ് എയറില്‍ കോഴിക്കോട്ടെത്തും.
- Advertisement -
- Advertisement -