ഗൂഡല്ലൂര്‍: ഗൂഡല്ലൂര്‍ ഭൂസമരത്തിന്റെ സുവര്‍ണ ജൂബിലി വര്‍ഷാചരണത്തിന്റെ ഭാഗമായി സി.പി.എം നീലഗിരി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെമിനാറുകള്‍ക്കു തുടക്കമായി. ‘മനുഷ്യ-വന്യജീവി സംഘര്‍ഷവും പരിഹാരവും’ എന്ന വിഷയത്തില്‍ ദേവാലയില്‍ നടത്തിയ സെമിനാര്‍ കര്‍ഷകസംഘം അഖിലേന്ത്യ ഫിനാന്‍സ് സെക്രട്ടറി പി.കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്തു. വന്യമൃഗ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്കു ഒരു കോടി രൂപ നഷ്ടപരിഹാരവും ആശ്രിതരില്‍ ഒരാള്‍ക്ക് ജോലിയും നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മനഷ്യരും മൃഗങ്ങളും സുരക്ഷിതരായി കഴിയുന്ന ആവാസവ്യവസ്ഥ ജനപങ്കാളിത്തത്തോടെ സൃഷ്ടിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടറി വി.എ.ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. സി.പി.എം നേതാക്കളായ എന്‍.വാസു, എ.യോഹന്നാന്‍, നെല്ലയാളം നഗരസഭ വൈസ് ചെയര്‍മാന്‍ നാഗരാജ്, കോണ്‍ഗ്രസ് നെല്ലിയാളം മുനിസിപ്പല്‍ പ്രസിഡന്റ് ഷാജി, സെല്‍വനായകം, വിജയേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. സി.പി.എം ഏരിയ സെക്രട്ടറി രമേശ് സ്വാഗതവും ജില്ലാ കമ്മിറ്റിയംഗം എ.വര്‍ഗീസ് നന്ദിയും പറഞ്ഞു.
- Advertisement -