മാനന്തവാടി – മാർച്ച് പതിനഞ്ച് മുതൽ ഇരുപത്തി എട്ടുവരെ നടക്കുന്ന വള്ളിയൂർക്കാവ് ആറാട്ട് മഹോത്സവത്തിൻ്റെ വിജയത്തിനായി ആഘോഷ കമ്മിറ്റി രൂപീകരിച്ചു.പാരമ്പര്യ ട്രസ്റ്റി ഏച്ചോം ഗോപി. അദ്ധ്യക്ഷത വഹിച്ചു.മലബാർ ദേവസ്വം ബോർഡംഗം കെ.രാമചന്ദ്രൻ ഉൽഘാടനം ചെയ്തു. പാരമ്പര്യേതര ട്രസ്റ്റി ടി.കെ.അനിൽകുമാർ, എക്സിക്യുട്ടീവ് ഓഫീസർ കെ.ജിതേഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ കെ.സി.സുനിൽകുമാർ (പ്രസി.) സന്തോഷ് ജി നായർ (വൈ.പ്രസി.) എ .എം.നിഷാന്ത് ( സെക്ര.) അശോകൻ ഒഴക്കോടി, ഇന്ദിര പ്രേമചന്ദ്രൻ ,കെ.പി.സനൽകുമാർ, നിഖിൽ പത്മനാഭൻ ,എം.പ്രശാന്ത്, സി. കെ.ഉദയൻ (ജോ. സെക്ര) കെ.ജിതേഷ് (ഖജാൻജി)
- Advertisement -