തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ മേൽശാന്തിയായി തോട്ടം ശിവകരൻ നമ്പൂതിരിയെ (58) തിരഞ്ഞെടുത്തു. ഏപ്രിൽ ഒന്നു മുതൽ അടുത്ത ആറ് മാസത്തേക്കുള്ള മേൽശാന്തിയായാണ് ശിവകരൻ നമ്പൂതിരിയെ തിരഞ്ഞെടുത്തത്. ഇന്നലെ ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രം തന്ത്രി പി സി ദിനേശൻ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തിൽ നടത്തിയ നറുക്കെടുപ്പിലാണ് ശിവകരൻ നമ്പൂതിരി ഗുരുവായൂരപ്പന്റെ മേൽശാന്തിയായത്.കോട്ടയം കുറിച്ചിത്താനം സ്വദേശിയാണ് ശിവകരൻ നമ്പൂതിരി. മേൽശാന്തി ക്ഷേത്രത്തിലെ ഭജനത്തിനു ശേഷം മാർച്ച് 31ന് അടയാളചിഹ്നമായ താക്കോൽക്കൂട്ടം ഏറ്റുവാങ്ങി പുറപ്പെടാ ശാന്തിയായി ചുമതലയേൽക്കും.
- Advertisement -