ക്വിറ്റോ: ഭൂകമ്പത്തിൽ ഇക്വഡോറിൽ 13 പേർ കൊല്ലപ്പെട്ടു. രാജ്യത്തിന്റെ ദക്ഷിണമേഖലയിലുണ്ടായ ഭൂകമ്പത്തിന്റെ പ്രകമ്പനം തീരമേഖലയിലും വടക്കൻ പെറുവിലുമുണ്ടായി. റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇക്വഡോറിലുണ്ടായതെന്നാണ് യു എസ് ജിയോളജിക്കൽ സർവേയുടെ റിപ്പോർട്ട്. ഭൂചലനത്തിൽ നിരവധി വീടുകൾക്കും സ്കൂളുകൾക്കും മെഡിക്കൽ സെന്ററുകൾക്കും നാശ നഷ്ടമുണ്ടായി. ദുരിതത്തിലായവർക്ക് സഹായം എത്തിക്കാൻ ദ്രുതകർമ്മസേനയെ നിയോഗിച്ചിട്ടുണ്ടെന്ന് ഇക്വഡോർ പ്രസിഡന്റ് ഗള്ളിർമോ ലാസോ അറിയിച്ചു.
ബലാവോ നഗരത്തിൽ ഭൂമിക്കടിയിൽ 66.4 കിലോ മീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഭൂകമ്പത്തെ തുടർന്ന് സുനാമി മുന്നറിയിപ്പില്ലെന്ന് യു എസ് ദേശീയ കാലാവസ്ഥ വകുപ്പ് അറിയിച്ചു.
- Advertisement -