Ultimate magazine theme for WordPress.

മാർച്ച് 26, പർപ്പിൾ ദിനം. – ( അപസ്മാര ബോധവൽക്കരണ ദിനം)

0

ലോകമെങ്ങും മാർച്ച് 26 പർപ്പിൾ ദിനമായി ആചരിച്ചുവരുന്നു.കേരളത്തിൽ ഇത് മാർച്ച് 26നും ആചരിക്കാറുണ്ട്.
അപസ്മാര രോഗത്തെ കുറിച്ചുള്ള തെറ്റ് ധാരണകൾ ഇല്ലാതാക്കുക, പുതിയ ചികിത്സാരീതികളെ പരിചയപ്പെടുത്തുക, അപസ്മാര രോഗ ബാധിതർക്ക് ആത്മവിശ്വാസം നൽകുക തുടങ്ങിയ ക്രിയാത്മക ഇടപെടലുകൾക്ക് ഈ ദിനം തുടക്കമിടുന്നു.
ഒൻപത് വയസ്സ് മാത്രം പ്രായമുള്ള കാനഡിമെഗൻ എന്ന കാനഡ സ്വദേശിയായ പെൺകുട്ടിയാണ് പർപ്പിൾഡേ എന്ന ആശയത്തിന് തുടക്കം കുറിച്ചത് .അപസ്മാരത്തിന് അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട പുഷ്‌പമായ ലാവെൻഡറിൻ്റെ നിറത്തിൻ്റെ പേരിലാണ് പർപ്പിൾ ഡേ എന്ന പേരിട്ടത്.

അപസ്മാരം എന്നത് തലച്ചോറിലെ ചില ന്യൂറോണുകളുടെ അസാമാന്യ ഉത്തേജനധാര കാരണം ഉണ്ടാകുന്ന ഒരു രോഗം ആണ്. മസ്തിഷ്‌കത്തില്‍ നിന്ന് പ്രസരിക്കുന്ന വൈദ്യുതതരംഗങ്ങളുടെ താളം തെറ്റുന്നതാണ് ഇതിനു കാരണം. സ്ത്രീകളിലും കുട്ടികളിലുമാണ് കൂടുതലായി ഈ രോഗം കാണുന്നത്. എന്നാൽ ഏതു പ്രായക്കാരിലും ഈ രോഗം കാണപ്പെടാവുന്നതാണ്.
തലച്ചോറിലുണ്ടാവുന്ന വൈദ്യത സ്പന്ദനത്തിന്റെ തീവ്രതയ്ക്കനുസരിച്ചായിരുക്കും ശരീരത്തിനുണ്ടാവുന്ന ചേഷ്ടകള്‍.
ഇഡിയോപ്പതിക് എന്ന അപസ്മാരമാണ് പൊതുവില്‍ കാണപ്പെടുന്നത്. അപസ്മാരത്തിലേയ്ക്കു നയിക്കുന്ന കാരണങ്ങള്‍ പലതാണ്.

- Advertisement -

അപസ്മാരത്തെ കുറിച്ച് പലപ്പോഴും തെറ്റിധരണാജനകമായ ബോധമാണ് നമുക്കെല്ലാം ഉള്ളത്. അപസ്മാരം ഒരിക്കലും ചികിത്സിച്ചു ഭേധമാക്കാനാവില്ല എന്നാണ് പലരും വിചാരിക്കുന്നത്. എന്നാല്‍ അപസ്മാരം കൃത്യമായ ചികിത്സയിലൂടെ ഫലപ്രദമായി നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് ആരോഗ്യ ശാസ്ത്രം പറയുന്നത്.
ഏതുതരത്തിലുള്ള അപസ്മാരമാണെന്ന് കണ്ടെത്തലാണ് ചികിത്സയുടെ ആദ്യപടി. രോഗിയുടെ ആരോഗ്യാവസ്ഥയ്ക്കനുസരിച്ച് മരുന്നിന്റെ അളവും രീതിയും നിശ്ചയിക്കുന്നു. രണ്ടോ മൂന്നോ വര്‍ഷം തുടര്‍ച്ചയായി വിദഗ്ദ്ധമായ ചികിത്സ കൊടുക്കുകയാണെങ്കില്‍ ജന്മനാ വരുന്ന അപസ്മാരമുള്‍പ്പടെ പരിഹരിക്കാനാവുമത്രെ.

- Advertisement -

Leave A Reply

Your email address will not be published.