Ultimate magazine theme for WordPress.

‘അയോഗ്യനാക്കപ്പെട്ട എംപി’; ട്വിറ്റര്‍ ബയോ മാറ്റി രാഹുല്‍

0

ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധി ട്വിറ്റര്‍ ബയോയില്‍ അയോഗ്യനാക്കപ്പെട്ട എംപി എന്നാക്കി മാറ്റി. മോദി പരാമര്‍ശത്തില്‍ സൂറത്ത് കോടതി രാഹുല്‍ഗാന്ധിയെ രണ്ടുവര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. ഇതിനു പിന്നാലെ ലോക്‌സഭ സെക്രട്ടേറിയറ്റ് രാഹുലിനെ അയോഗ്യനാക്കി വിജ്ഞാപനവും പുറപ്പെടുവിച്ചിരുന്നു.

ഇതിന്റെ പശ്ചാത്തലത്തിലാണ് രാഹുല്‍ ലോക്‌സഭ എംപി എന്ന ബയോ, അയോഗ്യനാക്കപ്പെട്ട എംപി എന്നാക്കി മാറ്റിയത്. രാഹുലിനെതിരായ  വിധിക്കെതിരെ സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. നിയമനടപടിക്കൊപ്പം രാഷ്ട്രീയമായ പ്രതിഷേധത്തിനും കോണ്‍ഗ്രസ് ആഹ്വാനം നല്‍കിയിട്ടുണ്ട്.

- Advertisement -

- Advertisement -

Leave A Reply