പട്‌ന: ബിഹാറില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുമായി പോയ ബോട്ട് നദിയില്‍ മുങ്ങി. സ്‌കൂളിലേക്ക് പോകാന്‍ 30 വിദ്യാര്‍ഥികള്‍ കയറിയ ബോട്ടാണ് നിയന്ത്രണം വിട്ട് മുങ്ങിയത്. ഇതില്‍ 20 കുട്ടികളെ രക്ഷിച്ചതായാണ് റിപ്പോര്‍ട്ട്. കാണാതായ പത്തുകുട്ടികള്‍ക്കായി തെരച്ചില്‍ തുടരുന്നു.
മുസഫര്‍പൂരിലെ ബാഗ്മതി നദിയില്‍ രാവിലെ 9.30നാണ് സംഭവം. പുഴയ്ക്ക് അപ്പുറമുള്ള സ്‌കൂളിലേക്ക് പോകാന്‍ ബോട്ടില്‍ കയറിയ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്.സ്ഥിരമായി കുട്ടികൾ ബോട്ടിലാണ് സ്കൂളിലേക്ക് പോകാറ്. ഉടന്‍ തന്നെ നാട്ടുകാരും അധികൃതരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു.
- Advertisement -
നദിയിലെ കുത്തൊഴുക്കാണ് ബോട്ട് നിയന്ത്രണം വിട്ട് മറിയാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി നിതീഷ് കുമാര്‍ അറിയിച്ചു. പരിക്കേറ്റവരുടെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
- Advertisement -