ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലി 2007 ൽ അംഗീകരിച്ച ഒരു പ്രമേയത്തിലൂടെയാണ് എല്ലാവർഷവും സെപ്തംബർ 15 അന്താരാഷ്ട്ര ജനാധിപത്യ ദിനമായി ആചരിക്കുവാൻ തീരുമാനിച്ചത് .
ജനങ്ങളാൽ കെട്ടിപ്പെടുത്തിയ രാഷ്ട്ര ഭരണ സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ജനാധിപത്യത്തിന്റെ പ്രസക്തിയെ കുറിച്ചുള്ള അവബോധം ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് പകർന്നു കൊടുക്കുക എന്നതുമാണ് ഈ ദിനത്തിന്റെ പ്രസക്തി.
- Advertisement -
ലോകത്തിലെ ജനാധിപത്യത്തിന്റെ അവസ്ഥ അവലോകനം ചെയ്യാനുള്ള ദിനമായാണ് യു എൻ. ഈ ദിനത്തെ കാണുന്നത്.
സ്വേച്ഛാധിപത്യത്തിൽ നിന്നും ജനങ്ങളുടെ പങ്കാളിത്വത്തിലേക്കുള്ള ഒരു ഭരണ പ്രക്രിയയ്ക്ക് ലോകം നൽകുന്ന പ്രാധാന്യത്തെ ഈ ദിനം ഓർമ്മപ്പെടുത്തുന്നു.
ജനാധിപത്യത്തിന്റെ ശക്തിയും ആവശ്യകതയും സ്വാതന്ത്ര്യവും ലോകത്തെ ഓർമ്മിപ്പിക്കാനും ഈ ദിനാചരണം സഹായിക്കുന്നു.
ഈ വർഷത്തെ അന്താരാഷ്ട്ര ജനാധിപത്യ ദിനത്തിന്റെ പ്രമേയം
” Empowering the Next
Generation ”
” അടുത്ത തലമുറയെ ശാക്തീകരിക്കുക ”
എന്നതാണ്.
അന്താരാഷ്ട്ര പ്രാധാന്യമുള്ള വിഷയങ്ങളിൽ നേതൃത്വപരമായ റോളുകൾ ഏറ്റെടുക്കാൻ യുവജനങ്ങളെ ശാക്തീകരിക്കേണ്ടതിൻ്റെ പ്രാധാന്യത്തെ ഐക്യരാഷ്ട്രസഭ അടിവരയിടുന്നു.
- Advertisement -