കൊച്ചി: ഹെപറ്റൈറ്റിസ് ബിയോ എച്ച്‌ഐവിയോ പോലുള്ള രക്തജന്യരോഗങ്ങളുണ്ടെന്ന പേരില്‍ ഒരാള്‍ക്കും ജോലി നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതി. ഹൈപ്പറ്റൈറ്റിസ് ബി രോഗബാധിതനാണെന്ന കാരണത്താല്‍ യുവാവിന് ജോലി നിഷേധിച്ച ഫാക്ടിന്റെ നടപടി അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് റദ്ദാക്കിയ കോടതി സ്വതന്ത്ര മെഡിക്കല്‍ ബോര്‍ഡിനു രൂപം നല്‍കി യുവാവിനെ വീണ്ടും പരിശോധിക്കണമെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ ജോലിയുടെ കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും നിര്‍ദ്ദേശിച്ചു.
തൊഴില്‍ നിഷേധിച്ചതിനെതിരെ ആന്ധ്ര സ്വദേശിയായ യുവാവ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. കേസില്‍ നേരത്തെ കേന്ദ്ര സര്‍ക്കാരിനെ കക്ഷി ചേര്‍ത്തിരുന്നു. ഹെപ്പറ്റൈറ്റിസ് ബി ബാധിതനാണെന്ന കാരണത്താല്‍ തൊഴില്‍ നിഷേധിക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിച്ചു.
- Advertisement -