Ultimate magazine theme for WordPress.

ഞൊടിയിടയില്‍ 31 പേരെ കണക്ട് ചെയ്യാം; പുതിയ ഗ്രൂപ്പ് കോള്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്

0

ന്യൂഡല്‍ഹി: ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭിക്കുന്നതിന് പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച് വരികയാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. ഗ്രൂപ്പ് കോളിങ് കൂടുതല്‍ സുഗമമമായി നടത്തുന്നതിന് അവതരിപ്പിച്ച പുതിയ ഫീച്ചറാണ് ഇക്കൂട്ടത്തില്‍ പുതിയത്. ഒരേ സമയം 31 പേരെ ഉള്‍പ്പെടുത്തി ഗ്രൂപ്പ് കോളിങ് ചെയ്യാന്‍ സാധിക്കുന്നതാണ് ഫീച്ചറുടെ പ്രത്യേകത.

കോള്‍ ടാബില്‍ ചില മാറ്റങ്ങള്‍ വരുത്തി കൊണ്ടാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്. പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ച ഫീച്ചര്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കും. വാട്‌സ്ആപ്പിന്റെ അപ്‌ഡേറ്റഡ് വേര്‍ഷന്‍ 2.23.19.16 ഇന്‍സ്റ്റാള്‍ ചെയ്യുന്നവര്‍ക്ക് പുതിയ ഫീച്ചര്‍ ലഭിക്കും.

- Advertisement -

നിലവില്‍ തന്നെ 32 പേരെ വരെ ഉള്‍പ്പെടുത്തി ഗ്രൂപ്പ് കോള്‍ ചെയ്യുന്നതിനുള്ള സൗകര്യം വാട്‌സ്ആപ്പില്‍ ഉണ്ട്. എന്നാല്‍ കോള്‍ ആരംഭിക്കുന്ന സമയത്ത് ഉപയോക്താക്കളുടെ എണ്ണം 15 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പുതിയ ഫീച്ചര്‍ അനുസരിച്ച് കോള്‍ ആരംഭിക്കുമ്പോള്‍ തന്നെ 31 പേരെ വരെ ഞൊടിയിടയില്‍ കണക്ട് ചെയ്യാന്‍ സാധിക്കും. ഗ്രൂപ്പ് കോളിങ് കൂടുതല്‍ സുഗമമാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ ഫീച്ചര്‍ വാട്‌സ്ആപ്പ് കൊണ്ടുവന്നത്. കോള്‍ ടാബില്‍ നേരിയ മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്. സ്‌ക്രീനില്‍ കോള്‍ ലിങ്കുകള്‍ സൂചിപ്പിക്കില്ല.കൂടാതെ പ്ലസ് ഐക്കണ്‍ കൂടി ചേര്‍ത്ത് ഫ്‌ളോട്ടിങ് ആക്ഷന്‍ ബട്ടണ്‍ പുതുക്കിയിട്ടുണ്ട്.

- Advertisement -

Leave A Reply

Your email address will not be published.