Ultimate magazine theme for WordPress.

പങ്കാളിക്കു ലൈംഗിക ബന്ധം നിഷേധിക്കുന്നത് ക്രൂരത, വിവാഹ മോചനത്തിനു കാരണമെന്ന് ഹൈക്കോടതി

0

ന്യൂഡല്‍ഹി: പങ്കാളിക്കു ബോധപൂര്‍വം ലൈംഗിക ബന്ധം നിഷേധിക്കുന്നത് ക്രൂരതയെന്ന് ഡല്‍ഹി ഹൈക്കോടതി. ഇതു വിവാഹ മോചനം അനുവദിക്കാന്‍ കാരണമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ഭര്‍ത്താവിന്റെ ഹര്‍ജിയില്‍ വിവാഹ മോചനം അനുവദിച്ച കുടുംബ കോടതി വിധിക്കെതിരെ ഭാര്യ നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. ലൈംഗികതയില്ലാത്ത വിവാഹ ബന്ധം ശപിക്കപ്പെട്ടതാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ലൈംഗികതയിലെ നിരാശയേക്കാള്‍, വിവാഹത്തെ സംബന്ധിച്ച് അപടകരമായി മറ്റൊന്നുമില്ലെന്ന് കോടതി പറഞ്ഞു.

- Advertisement -

പങ്കാളിക്കു ലൈംഗിക ബന്ധം നിഷേധിക്കുന്നത്, പ്രത്യേകിച്ചും വിവാഹ ജീവിതം തുടങ്ങിയ നാളുകളില്‍, ക്രൂരതയാണ്. മുപ്പത്തിയഞ്ചു ദിവസം മാത്രമാണ് ഈ വിവാഹ ബന്ധം നീണ്ടുനിന്നതെന്ന് കോടതി എടുത്തു പറഞ്ഞു. 2004ല്‍ വിവാഹിതരായ ദമ്പതികള്‍ ഇത്രയും ദിവസമാണ് ഒന്നിച്ചു താമസിച്ചത്. സ്വന്തം വീട്ടിലേക്കു പോയ ഭാര്യ പിന്നീട് തിരിച്ചുവന്നില്ലെന്നതും കോടതി കണക്കിലെടുത്തു.

ഈ കേസില്‍ ലൈംഗിക ബന്ധം നിഷേധിച്ചതു മാത്രമല്ല, തെളിവില്ലാതെ സ്ത്രീധന പീഡന ആരോപണം ഉന്നയിച്ചെന്ന വസ്തുത കൂടിയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. തെളിവില്ലാതെ സ്ത്രീധന പീഡന ആരോപണം ഉന്നയിക്കുന്നതും നിയമ നടപടികളിലേക്കു കടക്കുന്നതും ക്രൂരത തന്നെയാണെന്ന് കോടതി പറഞ്ഞു.

- Advertisement -

Leave A Reply

Your email address will not be published.